ഒറ്റ സൈറ്റടി കൊണ്ട് ജീവിതം മാറിമറഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യര്‍ . ഒരു ഗാന രംഗത്തിലെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ രംഗം പ്രിയയ്ക്ക് സമ്മാനിച്ചത് ആഗോള പ്രശസ്തിയായിരുന്നു. പിന്നീട് മലയാള സിനിമ കടന്ന് തെന്നിന്ത്യയിലും ബോളിവുഡിലും പ്രിയയുടെ പേര് ഉയര്‍ന്നു കേള്‍ക്കുകയായിരുന്നു.
നാനിയുടെ നായികതെന്നിന്ത്യന് സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് പ്രിയ ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാര്‍ സംവിദാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷന് ടെസ്റ്റിന് പ്രിയയെ ക്ഷണിച്ചിട്ടുണ്ടത്രേ. പിസി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈ ചിത്രത്തില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഒറ്റ ചിത്രത്തിലൂടെ തന്നെ ടോളിവുഡില്‍ ക്ലിക്കാകാന്‍ താരത്തിന് സാധിക്കും.