ഷിക്കാഗോ: മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ
മെത്രാപ്പോലീത്ത ഷിക്കാഗോയില്‍ ലൂഥറന്‍ സ്കൂള്‍ സ്കൂള്‍ ഓഫ് തിയോളജി
സന്ദര്‍ശിച്ചു. ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. മൈക്കിള്‍ ഷെല്ലി, ഡയറക്ടര്‍ ഓഫ്
അഡ്വാന്‍സ് സ്റ്റഡീസ് ഡോ. എസ്തേര്‍ മെന്‍, പ്രൊഫസര്‍ വിക്ടര്‍ വെസ്തേല്,
മാര്‍ത്തോമാ സഭയില്‍ നിന്നുമുള്ള പി.എച്ച്.ഡി വിദ്യാര്‍ത്ഥി റവ. വൈ.ടി. വിനയരാജ്
എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
മെത്രാപ്പോലീത്തയുടെ
ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച വിരുന്നിലും ഏവരും സംബന്ധിച്ചു ഉച്ചകഴിഞ്ഞ്
`മാര്‍ത്തോമാ സഭയും എക്യൂമെനിക്കല്‍ ബന്ധങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി
തിരുമേനി പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. ഒരു മാര്‍ത്തോമാ
മെത്രാപ്പോലീത്ത ആദ്യമായി ലൂഥറന്‍ തിയോളജിക്കല്‍ കോളജ് സന്ദര്‍ശിച്ചതില്‍
അവര്‍ക്കുള്ള സന്തോഷവും കൃതജ്ഞതയും അധികൃതര്‍ രേഖപ്പെടുത്തി.