കേരളം കണ്ട മഹാപ്രളയത്തില്‍ സിനിമ മേഖലയില്‍ നിന്ന് ഏറ്റവും സജീവമായി നിന്നത് നടന് ടൊവീനോ ആയിരുന്നു. ടൊവീനോയുടെ ഈ നല്ല മനസ്സിനെ എല്ലാവരും പ്രകീര്‍ത്തിച്ചെങ്കിലും പലരും പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയുള്ള നടന്റെ കാട്ടികൂട്ടലാണെന്ന് വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ പ്രളയകാലത്തെ ടൊവീനോയുടെ ഇടപെടലിനെ നര്‍മരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.
പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു. ഇത്തരം വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോ മറുപടി പറഞ്ഞത്. നോക്കി നില്‍ക്കുമ്പോളാണ് വെള്ളം ഉയര്‍ന്നു കൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്?'' ടൊവീനോ വിഡിയോയില്‍ പറയുന്നു.