ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് സത്യന് അന്തിക്കാട്. ആശുപ്രതിയില്‍ ശ്രീനിവാസനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു സത്യന് ശ്രീനിയുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തിയത്. എമര്ജി എന്ന നിലയ്ക്കാണ് ശ്രീനിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്ററിലാക്കിയത്. എന്നാല്‍ ഞാന്‍ ആദ്യം കേട്ടത് ശ്രീനിയെ വെന്റിലേറ്ററിലേക്ക് മാറ്റി എന്നു മാത്രമാണ്. ആകെ പേടിച്ചു പോയി. എന്നാലിപ്പോള്‍ ശ്രീനി സുഖം പ്രാപിച്ചു വരുന്നു. ഭക്ഷണം കഴിക്കാനൊക്കെ കഴിയുന്നു. റൂമില്‍ ഞാന്‍ കാണാനെത്തിയപ്പോള്‍ ഞാന്‍ ശ്രിനിയോട് പറഞ്ഞു, അസുഖ കിടക്കയില്‍ നിന്ന് എഴുനേറ്റിട്ട് ആദ്യമായി എഴുതുന്ന തിരക്കഥ ഹിറ്റാകും. നമുക്ക് അടുത്ത സിനിമ ആലോചിക്കാം. അപ്പോള്‍ ശ്രീനിയുടെ മറുപടി ഞാനും അത് തന്നെയാണ് ആലോചിക്കുന്നത് എന്നായിരുന്നു. നമുക്ക് ഉടനെ തന്നെ ശ്രീനിയുടെ തിരക്കഥ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സത്യന് അന്തിക്കാട് പറയുന്നു.