ലാസ് വേഗസ് : അമേരിക്കയുടെ സ്വപ്നനഗരത്തിന്റെ മലയാളി കൂട്ടായ്മയായ കേരള അസ്സോസിയേഷന് ഓഫ് ലാസ് വേഗസിന്റെ 2019 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു, വത്സമ്മ ജോണ്‍ പുതിയ പ്രസിഡന്റ്.
വൈസ് പ്രസിഡന്റ് റീന ജോണ്‍, സെക്രട്ടറി ബെന്നി സെബാസ്റ്റ്യന്‍ , ട്രഷറര്‍ ജോജന്‍ തോമസ്
ജോയിന്റ് സെക്രട്ടറി ജിമി ബിനു, കള്‍ച്ചറല്‍ സെക്രട്ടറിമാരായി അന്‍സി ജോണ്‍, ലിബി ചാക്കോ,പബ്ലിക് റിലേഷന്‍സ് എല്‍സി കുഴിപ്പാല, ജെസ്സി ജെയിംസ്, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ചെയര്‍ മനു മാത്യു എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എക്സിക്യൂട്ടീവ് കമ്മറ്റി അഡൈ്വസര്‍ ആയി ഡോക്ടര്‍ സിറിയക് ചെമ്പ്ലാവില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു.
സംഘടനയുടെ ജൂബിലി വര്‍ഷമായ 2019 കാലഘട്ടത്തിലേക്ക് തന്നെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതിന് അതിയായ സന്തോഷമുണ്ടെന്നും ലാസ് വെഗാസ് മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒരു വര്‍ഷമായി അത് ആഘോഷിക്കുമെന്നും ജൂബിലി ആഘോഷങ്ങളിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രമുഖ ബിസിനസ് സംരംഭക കൂടിയായ വത്സമ്മ ജോണ്‍ അറിയിച്ചു.