ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് പരിഹാസ്യ രൂപേണ ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു. ഇത് പോസ്റ്റ് ചെയ്തു കൊണ്ടാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ രഞ്ജിനിയുടെ പോസ്റ്റിനു താഴെ ആരാധകരുടെ അസഭ്യവര്‍ഷമാണ്. നടിയെ കടന്നാക്രമിക്കുകയാണ് ഫാന്‍സ് വെട്ടുകിളി കൂട്ടങ്ങള്‍.