ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. കള്ളപ്പണമൊഴുക്കി കര്‍ണാടകയിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണ് ബിജെപി. സുപ്രീം കോടതിയെപ്പോലും വിലക്കെടുക്കാന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിനാവുമെന്നാണോ യഡിയൂരപ്പ ടേപ്പ് തെളിയിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. യെഡിയൂരപ്പയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമോയെന്ന് മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഓപ്പറേഷന് താമരയ്ക്ക് നേതൃത്വം നല്‍കുന്നത് അമിത് ഷായാണ്. കുതിരക്കച്ചവടത്തിന് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുകയാണോ എന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
സത്യപ്രതിജ്ഞാ ദിവസം മുതല്‍ കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ മോഹം നടക്കില്ലെന്നും സര്‍ക്കാര്‍ ഒരിക്കലും താഴെ വീഴില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.