കൊച്ചി: കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ അധോലോക നായകന് രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഐബിക്ക് കത്തു നല്കി.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് ബംഗളൂരുവിലെ എബി ഓഫീസിന് ക്രൈംബ്രാഞ്ച് കത്ത് കൈമാറിയത്.
മുംബൈ, ബംഗളൂരു ഉള്‍പ്പെടെ 16 ഓളം കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്.
പിടികിട്ടാപ്പുള്ളിയായിരുന്ന രവി പൂജാരി സെനഗലിലാണ് അറസ്റ്റിലായത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൂജാരിയുടെ പങ്ക് കണ്ടെത്തിയതിനാലാണ് ഇയാളെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് ഐബിക്ക് കത്ത് നല്‍കിയത്.