എസ്. രാജേന്ദ്രന് എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു
Published on 11 February, 2019
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന് എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു.
രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രന് സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പൊതുസമൂഹത്തില്‍ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ സംസാരിച്ചുവെന്ന് മാധ്യമവാര്‍ത്തയിലൂടെ വ്യക്തമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
എസ്. രാജേന്ദ്രനില്‍ നിന്ന് വനിതാ കമ്മീഷന് വിശദീകരണം തേടും. രാജേന്ദ്രന്റെ വിശദീകരണം കേട്ടശേഷമായിരിക്കും കേസ് ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് വനിതാ കമ്മീഷന് തീരുമാനമെടുക്കുക.
താന്‍ സബ്കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള് എന്നത് അത്ര മോശം മലയാളം വാക്കല്ല എന്നുമായിരുന്നു എം.എല്‍.എയുടെ ന്യായീകരണം.
അതേസമയം മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ രേണു രാജ് എ.ജിക്ക് കൈമാറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല