ലക്നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന് വ്യാജ വാര്‍ത്ത പരന്നു.
തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റെയ്ന നേരിട്ട് രംഗത്തെത്തി. ഗുരുതരമായി പരുക്കേറ്റ റെയ്ന പിന്നീട് മരണത്തിനു കീഴടങ്ങിയെന്നും പ്രചാരണം വന്നതോടെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണങ്ങളോട് റെയ്ന പ്രതികരിച്ചത്.
'ഒരു കാറപകടത്തില്‍ എനിക്കു പരുക്കേറ്റതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഈ തട്ടിപ്പു വാര്‍ത്ത നിമിത്തം എന്റെ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥരാണ്.
ഇത്തരം വാര്‍ത്തകള്‍ ദയവു ചെയ്ത് അവഗണിക്കുക. ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ സുഖമായിരിക്കുന്നു. വ്യാജപ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' റെയ്ന ട്വീറ്റ് ചെയ്തു.