ജംഷഡ്പുര്‍: ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വനിതാ നക്സലിന് രക്തം നല്‍കിയത് സിആര്‍പിഎഫ് ജവാന്മാര്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഈ മാസം പതിനാലിനുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ നക്സലിനാണ് ജവാന്മാര് രക്തം നല്‍കിയത്.
സബ് സോണല്‍ കമാന്‍ഡര്‍ ഖാണ്ഡെ ഹോംഹഗയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘവുമായാണ് സുരക്ഷാ സേന ഏറ്റുമുട്ടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയ സുരക്ഷാ സംഘത്തിന്റെ കീഴടങ്ങല്‍ ആവശ്യം നിരസിച്ച നക്സലുകള്‍ കുഴിബോംബ് സ്ഫോടനം നടത്തിയശേഷം നിറയൊഴിച്ചു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ നക്സല്‍ സംഘം പിന്തിരിഞ്ഞു.
തുടര്‍ന്ന് മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് രക്തമൊലിക്കുന്ന നിലയില്‍ വനിതാ നക്സലിനെ കണ്ടെത്തുന്നത്. കാലില്‍ വെടിയേറ്റ ഇവരെ ചായ്ബസയിലെ സദര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എംജിഎം ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചാണ് സിആര്‍പിഎഫ് സംഘത്തില്‍ ഉള്‍പ്പെട്ട എഎസ്ഐ പങ്കജ് ശര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ ബിചിത്രകുമാര് സ്വെയ്ന്, കോണ്‍സ്റ്റബിള്‍ ബീര്ബഹാദുര് യാദവ് എന്നിവര്‍ പരിക്കേറ്റ നക്സലിനു രക്തം നല്‍കിയത്.