മുംബൈ: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഞായറാഴ്ച മുംബൈയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം വിധേയനായത്. താന്‍ ആരോഗ്യവാനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസ അറിയിച്ചു.
അതേസമയം രാജസ്ഥാനിലെ പ്രതാപ്ഗഡ്- ജയ്പൂര്‍ ദേശീയ പാതയിലെ അംബാവാലിയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.