ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്
ഖാനെതിരെ മുദ്രാവാക്യം വിളികള്‍. പാക് പാര്‍ലമെന്റിനകത്താണ് ഇമ്രാന് ഖാനെതിരെ
പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളിച്ചത്.
സഭാ നടപടികളുടെ ഭാഗായി
ഇമ്രാന് ഖാന് പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി
നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് 'ഷെയിം ഷെയിം' എന്ന മുദ്രാവാക്യം
ഉയര്‍ത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുല്‍വാമ
ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള
ഭീകരതാവളങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയിരുന്നു.
പാക് അധീന
കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്
പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍
ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാക്കിസ്ഥാന് മുതിരുകയെന്ന കാര്യത്തില്‍
വ്യക്തതയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല