ജയ്പൂര്‍: രാജസ്ഥാനില്‍ ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാര്‍ സമ്മാനമായി
നല്കുന്നു. സംസ്ഥാനത്തിന് വര്‍ധിച്ചുവരുന്ന ജനസംഖ്യാനിരക്ക്
പിടിച്ചുനിര്‍ത്താനാണ് പുതിയ ഉത്തേജക പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം ഇഷ്ടമനുസരിച്ച് കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് എത്തുന്നവര്‍ക്ക്
കാര്‍, ബൈക്ക്, സൈക്കിള്‍ എന്നിവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.