കൊച്ചി: മിഥുന് മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'ലെ രണ്ടാമത്തെ വീഡിയോ സോംഗ് യൂട്യൂബില്‍ റിലീസ് ചെയ്തു.
`കാത്തുകാത്തേ` എന്ന ഈ ഗാനം സിതാര കൃഷ്ണകുമാറിന്റെ ആലാപനവും ഐശ്വര്യ ലക്ഷ്മിയുടെ നൃത്തചുവടുകളും കൊണ്ട് ശ്രദ്ധ നേടുന്നു. ഹരിനാരായണന് ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു
അശോകന് ചരുവിലിന്റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ഈ കാളിദാസ് ജയറാം - ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് 22ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
ഗാനം കാണാന്‍: https://www.youtube.com/watch?v=d0FGBphpeAc
മലയാള സിനിമയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247.