റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതിനെ പരിഹസിച്ച് നടന് സിദ്ധാര്‍ത്ഥ്.
സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോം വര്‍ക്കും ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു
എന്ന് റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാര്‍ത്ത ഷെയര്‍
ചെയ്ത് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. റഫാല്‍, പരാജയം, കള്ളന്, എന്റെ
ഹോംവര്‍ക്ക് പട്ടി തിന്നു എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥിന്റെ
ട്വീറ്റ്.
'ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ
കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന് സ്കെയില്‍ വെച്ച് എന്നെ അടിക്കുകയും
കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.' കേന്ദ്ര സര്‍ക്കാരിനെ
പരിഹസിച്ച് സിദ്ധാര്‍ത്ഥ് ട്വീറ്ററില്‍ കുറിച്ചു.
നേരത്തെ അറ്റോണി ജനറല്‍ കെ.കെ
വേണുഗോപാലാണ് റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് സുപ്രീം
കോടതിയെ അറിയിച്ചത്