Image

ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റച്ചട്ട ലംഘനമാകും: മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

Published on 11 March, 2019
ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റച്ചട്ട ലംഘനമാകും: മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍
കോഴിക്കോട്‌: ശബരിമല വിഷയം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍. സാമൂദായിക ധ്രൂവീകരണത്തിന്‌ ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ഓഫീസര്‍ അറിയിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അറിയിച്ചു.

ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

ഇന്നലെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്‌.

പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്‌ ഏഴ്‌ ഘട്ടങ്ങളിലായാണ്‌ നടക്കുന്നത്‌. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ്‌ കേരളത്തില്‍ വോട്ടെടുപ്പ്‌. മെയ്‌ 23ന്‌ വോട്ടെണ്ണും. നാല്‌ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക