പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് വിവേക് ഒബ്റോയിക്ക് പരിക്ക്. വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ നരേന്ദ്രമോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വച്ചാണ് സംഭവം. മഞ്ഞിലൂടെ ചെരിപ്പില്ലാതെ നടക്കുന്നതിനിടെ മരത്തിന്റെ വേര് കാലില്‍ തറച്ചു കയറിയാണ് അപകടം സംഭവിച്ചത്.
പി എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്.വിവേക് ഒബ്റോയിയുടെ പിതാവ് സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗുമാണ് ചിത്രം നിര്‍മിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.