കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് നേരിട്ടുള്ള ആദ്യവിമാനം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പറന്നു. ഇന്‍ഡിഗോ കുവൈത്ത് കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വിസ് ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്ബനിയായ ആരംഭിച്ചത്.
മുന്‍പ് കുവൈത്തില്‍നിന്ന് ചെന്നൈ വഴി കണ്ണൂരിലേക്ക് ഇന്‍ഡിഗോ കണക്ഷന് സര്‍വിസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച മുതല്‍ നേരിട്ടുള്ള സര്‍വിസ് ആരംഭിച്ചു. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കുവൈത്തിലെത്തുകയും കുവൈത്തില്‍നിന്ന് രാവിലെ ഒമ്ബതിന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.