ലീഗ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് കെ.പി.എ മജീദ്
Published on 21 April, 2012
മലപ്പുറം: മുസ്ലീം ലീഗ് വിട്ടുവീഴ്ച
ചെയ്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് കെ.പി.എ മജീദ്.
വിട്ടുവീഴ്ചകള്‍ ഒട്ടേറെ ചെയ്തവരാണ് ലീഗ്. എന്നാല്‍ എല്ലാ അവഹേളനവും
സഹിച്ച് മുന്നണിയില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ജനറല്‍
സെക്രട്ടറി കൂടിയായ മജീദ് പറഞ്ഞു.
മലപ്പുറത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ അഭിപ്രായം പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍
ലീഗിന് മടിയില്ല. ചങ്ങനാശേരിയിലേക്ക് വരേണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടേക്ക്
ആരും വരുന്നില്ലെന്ന് ലീഗ് പറഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍ മറുപടി
അര്‍ഹിക്കാത്ത ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ന്യായമായ രീതിയിലേ ലീഗ്
കാര്യങ്ങളെ കണ്ടിട്ടുള്ളു. മുസ്ലീം ലീഗിനെ ചെറുതാക്കി കാണിക്കാമെന്ന് ആരും
കരുതേണ്ട. മുന്നണി അധികാരത്തിലെത്താന്‍ ഏറ്റവും ബുദ്ധിമുട്ടിയപ്പോള്‍
വിവാദങ്ങള്‍ക്ക് നിക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട പരിശ്രമം
നടത്തിയതാണ് ലീഗ്.
അന്നുതന്നെ ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍
ലീഗിന് അര്‍ഹമായ പദവിയായിട്ടും ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാമെന്നും
കുറച്ചുകാലം കഴിഞ്ഞ് പദവി മതിയെന്നുമുള്ള മാന്യമായ കരാറാണ് ലീഗ്
നടത്തിയിരുന്നതെന്നും മജീദ് പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല