ലണ്ടന്‍: യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി. ബെര്‍മിംഗ്ഹാമില്‍ നടന്ന യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തിലായിരുന്നു നിയമനം.
മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആര് ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജ്വാല ഇമാഗസിന് മാനേജിംഗ് എഡിറ്റര്‍, യുക്മ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
യുകെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഇന്ത്യന്‍ സാന്നിധ്യമാണ്. ലേബര്‍ പാര്‍ട്ടിയുടെ ബേസിംഗ്സ്റ്റോക്ക് പാര്‍ലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷപിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യന്‍ ആന്‍ഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി തുടര്‍ച്ചയായ മൂന്നാം തവണയും പ്രവര്‍ത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആയിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസണ്‍ (ഡചകടഛച) ന്റെ ബേസിംഗ്സ്റ്റോക്ക് ഹെല്‍ത്ത് ബ്രാഞ്ച് ചെയര്‍പേഴ്സണ്‍ ആയും, 'യൂണിസണ്ലേബര്ലിങ്ക്' ഓഫീസര്‍ ആയും സജീഷ് ടോം പ്രവര്‍ത്തിക്കുന്നു.
ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന യൂണിസണ്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ നിര്‍വാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണല്‍ ഫിനാന്‍സ് സ്ട്രാറ്റജിക് കമ്മിറ്റിയിലും വെല്‍ഫെയര്‍ കമ്മിറ്റിയിലും അംഗമാണ്. ബേസിംഗ്സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ അഡ്മിന് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
യുക്മയുടെ പുതിയ നാഷണല്‍ പി ആര് ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്:അലക്സ് വര്‍ഗീസ്