ഫീനിക്സ്: അരിസോണയിലെ പ്രവാസിമലയാളികള്‍ ഏപ്രില്‍ 7ന ്ഞായറാഴ്ച വിപുലമായ രീതിയില്‍ വിഷു ആഘോഷിക്കുന്നു. കെ.എച്.എ.യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ആഘോഷപരിപാടികള്‍ക്ക് ഫീനികസ് സിറ്റിയിലെ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ വേദിയാകും.
കേരളതനിമ ഒട്ടുംചോരാതെ രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടികള്‍ പ്രസിഡന്റ് ജോലാല്‍ കരുണാകരനും, വിശിഷ്ടാതിഥികളും, മറ്റു സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപംകൊളുത്തി ഔപചാരികമായി ഉദ്ഘാടനംചെയ്യും. ഐശ്വര്യധാന്യങ്ങളും ,പുതുവസ്ത്രവും, പൊന്നും, വാല്‍ക്കണ്ണാടിയും, കൊന്നപ്പൂവും നിരത്തിസമൃദ്ധിയുടെ കണിയൊരുക്കി വിഷുക്കണിദര്‍ശനവും തുടര്‍ന്ന് വിഷു കൈനീട്ടവും നല്‍കും.
മുതിര്ന്നവരുംകുട്ടികളും ഉള്‍പ്പെടെ 150തില്‍ പരംകലാകാരന്മാര് പങ്കെടുക്കുന്ന വിവിധ കലാപരിപാടികള്‍ ഈവിഷുആഘോഷത്തോടനുബന്ധിച്ചു അരങ്ങേറും. സജീവന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.
ഉച്ചയ്ക്ക് വിളമ്പുന്ന വിഷുസദ്യയില്‍ കേരളത്തിന്റെതനതായ രുചിക്കൂട്ടുകളാല്‍ തയ്യാര്‍ചെയ്ത ഇരുപതിലധികം വിഭവങ്ങളാണ് ഒരുക്കുന്നത്.
കേരളത്തിന്റെ പൗരാണികവും നാട്ടുനന്മയുടെ പൈതൃകവുംസാംസ്കാരികപാരമ്പര്യവും ഓര്‍ത്തെടുക്കുവാനും അത് വരുംതലമുറക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള അവസരമാ യാണ്ഈ ആഘോഷപരിപാടികളിലൂടെ ലക്ഷ്യംവക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങളായ ജോലാല്‍ കരുണാകരന്, പ്രവീണ്‍ ഷേണായ്, ശ്രീജിത്ത് ശ്രീനിവാസന്, സുരേഷ്നായര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍വിവരങ്ങള്‍ക്ക് : www.khaaz.org or 480-246-7546/ 480-300-9189 / 623-332-1105.