ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുവാര്‍ത്തയുമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്). ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ യുവതാരങ്ങള്‍ അണിനിരക്കുന്ന 9 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ വര്‍ഷവും ഐസിഇസിഎച്ച് ക്രിക്കറ്റ് മാമാങ്കം സംഘടിപ്പിയ്ക്കുന്നു.
ഏപ്രില്‍ 6നു ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് ഉത്ഘാടന സമ്മേളനം നടക്കും.
സ്റ്റാഫോര്‍ഡ് സിറ്റി കൗണ്സില്മാന് കെന്‍ മാത്യു ഉത്ഘാടനം നിര്‍വഹിയ്ക്കും. തുടര്‍ന്ന് ആദ്യ മത്സരം 8 മണിയ്ക്ക് ആരംഭിക്കും.
ഏപ്രില്‍ 6,13,27 തീയതികളിലും മെയ് 11, 18 തീയതികളിലും നടക്കുന്ന മത്സരങ്ങള്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ ( 3108, 5th St, Stafford, TX 77477) വച്ചാണ് നടത്തപ്പെടുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ട്രിനിറ്റി മാര്‍ത്തോമാ, ഇമ്മാനുവേല്‍ മാര്‍ത്തോമാ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ്, സെന്റ് ജെയിംസ് ക്നാനായ, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ്, സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് എന്നീ ചര്‍ച്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ.ഫാ.ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്) - 832 997 9788
റവ.ഫാ.ഏബ്രഹാം സഖറിയ (സ്പോര്‍ട്സ് കണ്‍വീനര്‍) - 832 466 3153
ബിജു ചാലയ്ക്കല്‍ - 832 275 1624, നൈനാന് വീട്ടിനാല്‍ - 832 681 6877,
അനില്‍ വര്‍ഗീസ് - 832 594 7198 റജി കോട്ടയം - 832 723 7995 (കോര്‍ഡിനേറ്റര്‍മാര്‍)