ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ(70)യ്ക്ക് ആറാം മാംഗല്യം. വെള്ളിയാഴ്ചയാണ് സുമ ഔദ്യോഗികമായി ആറാമതും വിവാഹം ചെയ്തത്. വിവിധ വിദേശ യാത്രകളില്‍ പ്രസിഡന്റിനു കൂട്ടായിരുന്ന ബോങ്കിഗാമ ആണ് സുമയുടെ ആറാം വധു. നീണ്ട നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഗോത്രമായ സുലു (പോളിഗാമി) ഗോത്രത്തില്‍ ബഹുഭാര്യത്വം സാധാരണവും നിയമപരമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന് നിലവില്‍ നാല് ഭാര്യമാരും 21 മക്കളും ഉണ്ട്. ഇതില്‍ ഒരു സ്ത്രീ വിവാഹ ബന്ധം വേര്‍പെടുത്തി, മറ്റൊരാള്‍ രണ്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കി.