Image

മോദി മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്നു, ഞങ്ങള്‍ രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ മുഖം കഴുകുന്നത് അടുത്ത ദിവസമായിരിക്കും'; കുമാരസ്വാമി

Published on 09 April, 2019
മോദി മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്നു, ഞങ്ങള്‍ രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ മുഖം കഴുകുന്നത് അടുത്ത ദിവസമായിരിക്കും'; കുമാരസ്വാമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തങ്ങളെ ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമസുഹൃത്തുക്കള്‍ക്ക് വലിയ താത്പര്യം കാണില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.

"ക്യാമറയ്ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ വരുന്നതിന് മുന്‍പ് മോദി മേക്കപ്പിട്ട് വാക്‌സ് ചെയ്ത് മുഖം ഭംഗിയാക്കും. ബി.ജെ.പി നേതാക്കള്‍, അവര്‍ എവിടേക്ക് പോകുകയാണെങ്കിലും അത് വോട്ട് ചോദിക്കാനായിരിക്കില്ല. നിങ്ങള്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ ശ്രദ്ധിച്ചാല്‍ മനസിലാകും. അവര്‍ മോദിയുടെ പേര് പറഞ്ഞാണ് വോട്ട് തേടുന്നത്. മോദിയാകട്ടെ മേക്കപ്പിടാതെ ക്യാമറയ്ക്ക് മുന്‍പില്‍ എത്തില്ല. എന്നാല്‍ ഞങ്ങളുടെ കാര്യം അങ്ങനെയല്ല. രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ ഒന്ന് മുഖം കഴുകുന്നത് പോലും അടുത്ത ദിവസമായിരിക്കും. ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണാന്‍ അത്ര ഭംഗി കാണില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണിക്കാനും മാധ്യമസുഹൃത്തുക്കള്‍ക്ക് താത്പര്യം കാണില്ല. അതുകൊണ്ട് തന്നെ അവര്‍ നരേന്ദ്ര മോദിയെ കാണിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ കര്‍ണാടകയ്ക്കും കന്നഡിഗര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിയാണ് മോദി." - കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനാവുമെന്നും ജനങ്ങളുടെ അനുഗ്രഹം പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക