ന്യൂഡല്‍ഹി: ആര്.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാന്‍ നിതീഷ് കുമാര്‍ ആഗ്രഹിച്ചിരുന്നതായും അതിനായി പ്രശാന്ത് കിഷോര്‍ പലതവണ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമുള്ള റാബ്റി ദേവിയുെട പ്രസ്താവനയെ തള്ളി പ്രശാന്ത് കിഷോര്‍.
പൊതു ഓഫീസ് ദുരുപയോഗം ചെയ്തതിനും ഫണ്ട് ക്രമക്കേടിനും കുറ്റം ചുമത്തെപ്പട്ടവര് സത്യത്തിന്‍െറ കാവലാളാണെന്ന് അവകാശപ്പെടുന്നു - പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍, എന്നോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്നാല്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും മനസിലാകും. ആര് ആര്‍ക്കാണ് വാഗ്ദാനം നല്കിെതന്നും തെളിയുമെന്നും പ്രശാന്ത് പറഞ്ഞു.
പ്രശാന്ത് കിഷോര്‍ ഞങ്ങളുെട വീട്ടില്‍ അഞ്ചു തവണ വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറക്കിവിടുക വരെ ചെയ്തിട്ടുണ്ട്. അയാള്‍ നുണയനാണ്. രണ്ടു പാര്‍ട്ടികളും തമ്മില്‍ േയാജിക്കാന് ആഗ്രഹിക്കുന്നതുെകാണ്ട് നിതീഷാണ് തന്നെ അയച്ചതെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിതീഷിനെ വിശ്വസിക്കില്ല - റാബ്റി പറഞ്ഞിരുന്നു.