സെന്റ് പാട്രിക് കത്തീഡ്രലില്‍ പെട്രോള്‍ കാനുകളുമായെത്തിയയാള് പിടിയില്‍
Published on 18 April, 2019
ന്യൂയോര്‍ക്ക്:പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ കാനൂകളുമായി എത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂജേഴ്സി ഹാഷ്ബ്ര്ക്ക് സ്വദേശി മാര്‍ക്ക് ലമ്പറെല്ലൊ (37) ആണു രണ്ടു പെട്രോള്‍ കാനുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം.
ഇയാള്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ പി.എച്ച്. ഡി വിദ്യാര്‍ഥിയാണ്. അല്പ്കാലം ലക്ചററയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെട്രോള്‍ തീര്‍ന്ന തന്റെ വാഹനത്തില്‍ ഒഴിക്കാന്‍ പെട്രോളുമായി എളുപ്പവഴിക്കു കത്തീഡ്രലിലൂടെ പോകുകയായിരുന്നു എന്നാണയാളുടെ വിശദീകരണം. എന്നാല്‍ അയാളുടെ വണ്ടിയില്‍ അത്യാവശ്യത്തിനുപെട്രോള് ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു.
പാരീസില്‍ നോട്രെ ഡെയിം കത്തേഡ്രല്‍ കത്തിയ പശ്ചാത്തലത്തില്‍ സെന്റ് പാട്രിക്ക് കത്തേീഡ്രലിനു സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല