ചര്‍ച്ച പരാജയം: പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടരുന്നു
Published on 23 April, 2012
തിരുവനന്തപുരം: ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍
കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ
ചര്‍ച്ച പരാജയപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ
നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍
നിന്ന് പിന്മാറിയില്ല.
മൂന്ന് വര്‍ഷത്തെ നിര്‍ബന്ധ ഗ്രാമീണസേവനം
നടത്തണമെന്ന ഉത്തരവ് മരവിപ്പിക്കാമെന്ന് ഡോക്ടര്‍മാരുടെ ആവശ്യം. മന്ത്രിയുമായി
നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേകം യോഗം ചേര്‍ന്നാണ് സമരം തുടരാന്‍ പിജി
ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ഇതിനിടെ സമരത്തെ ശക്തമായി നേരിടുമെന്നും
സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും
മന്ത്രി വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല