ഡല്‍ഹി : ബോളിവുഡ് നടന് അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടന് അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി രണ്‍ദീപ് സിംങ് സുര്‍ജേവാലയും രംഗത്തെത്തി. ഇന്ത്യന്‍ രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ ആരോപണം.
പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.