മെല്‍ബണ്‍: വി. ഗീവര്‍ഗീസ് സഹദായുടെ ഓര്മപെരുന്നാള് മെല്‍ബണിലെ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍
( St. Antony’s Orthodox College, 15 Alpina Street, Frankston North, VIC3200) നടക്കും.
മേയ് ആറിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.45ന് യാമ പ്രാര്‍ഥന, 4.15ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ധൂപ പ്രാര്‍ഥന, പ്രസംഗം എന്നിവ നടക്കും. 5.45ന് ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവ നടക്കും.
പെരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. എല്‍ദോ ചിറങ്ങര 0470 529 274, ട്രസ്റ്റി ഷിബു കോലപ്പിള്ളില്‍ 0402 452 999 എന്നിവര്‍ അറിയിച്ചു.