Image

എന്‍.എസ്.എസ്. മതസൗഹാര്‍ദം നശിപ്പിക്കരുത് -ജമാ അത്ത് കൗണ്‍സില്‍

Published on 23 April, 2012
എന്‍.എസ്.എസ്. മതസൗഹാര്‍ദം നശിപ്പിക്കരുത് -ജമാ അത്ത് കൗണ്‍സില്‍
കൊച്ചി: മന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍.എസ്.എസ്. നേതാവ് സുകുമാരന്‍ നായര്‍ നടത്തുന്ന പ്രസ്താവനകള്‍ മതസൗഹാര്‍ദം നശിപ്പിക്കുന്ന രീതിയിലാണെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍.
മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്ന് സുകുമാരന്‍ നായര്‍ പിന്‍മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് പറഞ്ഞു.
എന്‍.എസ്.എസ്സിന്റെ പാരമ്പര്യത്തിനോ, മുന്‍കാല നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ യോജിച്ചതല്ല സുകുമാരന്‍ നായരുടെ നിലപാട്.സാമുദായിക സ്​പര്‍ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അദ്ദേഹത്തിനെതിരെ കേസ്സെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഡ്വ. പൂക്കുഞ്ഞ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക