Image

സര്‍വകലാശാല ഭൂമിദാനം: നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 24 April, 2012
സര്‍വകലാശാല ഭൂമിദാനം: നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നീക്കമുണ്ടായിട്ടുണ്‌ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.

 ഭൂമി ദാനം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ലീഗ് നേതാക്കള്‍ ട്രസ്റ്റുകളിലുള്ളത് അയോഗ്യതയായി കാണാനാകില്ല. സര്‍വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും അനധികൃതമായി കൊടുത്തിട്ടില്ലെന്നും ഭൂമിയുടെ മേലുള്ള എല്ലാ അധികാരങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ട്രസ്റ്റിന് കൊടുത്തതെന്നും സര്‍വകലാശാല വിശദീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പല സര്‍വകലാശാലകളും ട്രസ്റ്റുകള്‍ക്ക് ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനു ഉദാഹരണമാണ് എകെജി സെന്ററെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക