ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം
ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ്
വോട്ടെടുപ്പ്. ഈ ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ്
വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും
ബിഹാറിലെയും എട്ടു വീതം സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഹരിയാനയില്‍
പത്തും ഡല്‍ഹിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി
സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാല്‍ ശ്രദ്ധേയമായ
മണ്ഡലങ്ങളിലൊന്നാണ്.
ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്,
ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന
പ്രമുഖ സ്ഥാനാര്‍ഥികള്‍.