ന്യൂയോര്‍ക്ക്: ലോങ് ഐലന്‍ഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് പുണ്യാളന്റെ തിരുന്നാള്‍ മെയ് 17,18,19 (വെള്ളി, ശനി, ഞായര്‍) എന്നീ തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. വിശുദ്ധ്ന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
മെയ് 17(വെള്ളി) വൈകുന്നേരം 7:30ന് തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് മാതാവിന്റെ ഗ്രോട്ടോയില്‍ ലതീഞ്ഞും, നൊവേനയും. ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.
മെയ് 18 (ശനിയാഴ്ച ) വൈകുന്നേരം 5 മണിക്ക് ഫാ. ജോസ് ഓലിക്കരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നൊവേനയും വിശുദ്ധ ബലിയും (ഫിലാഡല്‍ഫിയ ഢ. അ ഹോസ്പിറ്റല്‍ ചാപ്ലൈന്‍). തുടര്‍ന്ന് 6:30ന് സ്നേഹവിരുന്നും 7.30 നു ഇടവകയിലെ വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
മെയ് 19 (ഞായര്‍): രാവിലെ 10 നു ഫാ. റെനി കട്ടേലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന (െ്രെകസ്റ്റ് ദി കിംഗ് ക്നാനായ ഇടവക വികാരി, ന്യൂ ജേഴ്സി ). തിരുന്നാള്‍ സന്ദേശം കോട്ടയം M. S. P. സെമിനാരി റെക്ടര്‍. ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ നല്കുന്നു. തുടര്‍ന്നു ലോങ് ഐലന്‍ഡ് താളലയം അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാള്‍ പ്രദിക്ഷിണം. അതിനുശേഷം സ്നേഹവിരുന്നും . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പള്ളിയങ്കണത്തില്‍ യൂത്ത് മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ കാര്‍ണിവലും സജ്ജീകരിച്ചിരിക്കുന്നു.
വിശുദ്ധ എസ്തപ്പാനോസ് പുണ്യാളന്റെ കല്ലും തൂവാല എടുക്കുവാനുള്ള സൗകര്യം ഏവര്‍ക്കും ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. ജോസ് തറക്കല്‍, കൈക്കാരന്മാരായ എബ്രഹാം പുല്ലാനപള്ളി , ജോയി നികരത്തില്, സജി ഒരപ്പാങ്കല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി എബ്രാഹം തെര്‍വാലകട്ടേല്‍, സാക്രിസ്റ്റന്‍ ജോമോന്
ചിലമ്പത് എന്നിവരുടെ നേത്വര്‍ത്തത്തില്‍ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.
ഈ വര്‍ഷത്തെ പ്രേസുദേന്തിമാര് സഹോദരങ്ങളായ സജിന്‍ & സംഗീത സണ്ണി മേക്കാട്ടേല്‍ ആണ്.
അനൂപ് മുകളേല്‍ (പി.ര്‍.ഓ.)