ന്യൂഡല്‍ഹി: മേലുദ്യോഗസ്ഥനെതിരെ എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റ് നല്കിയ പീഡന പരാതി അന്വേഷിക്കാന്‍ ഉന്നതസമിതി. ഹൈദരാബാദില്‍ മേയ് 5ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് വനിതാ പൈലറ്റ് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. പരിശീലനത്തിനുശേഷം റസ്റ്ററന്റില്‍ അത്താഴം കഴിക്കാന്‍ മേലുദ്യോഗസ്ഥന് തന്നെ ക്ഷണിച്ചുവെന്നും രാത്രി എട്ടുമണിയോടെ റസ്റ്ററന്റിലെത്തിയതുമുതല് ലൈംഗികച്ചുവയുള്ള സംഭാഷണമാണ് അയാള്‍ നടത്തിയതെന്നും പൈലറ്റ് നല്കിയ പരാതിയില്‍ പറയുന്നു.
ദാമ്ബത്യത്തില്‍ സന്തോഷമില്ലെന്നും ലൈംഗിക ബന്ധത്തെക്കുറിച്ചും ഇയാള്‍ സംസാരിച്ചു. ഒടുവില്‍ താന്‍ ഇറങ്ങിപ്പോയി. എന്നാല്‍ ബുക്ക് ചെയ്ത ടാക്സി വരാന്‍ അരമണിക്കൂര്‍ സമയമെടുത്തപ്പോഴും ഇയാള്‍ പിന്നാലെയെത്തി സംഭാഷണം തുടര്‍ന്നതായും പൈലറ്റ് വ്യക്തമാക്കുന്നു.