ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍ ഡാളസ് സെന്റ് മേരിസ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ മെയ് മാസം 18 ശനിയാഴ്ച 4 മണി മുതല്‍ അരങ്ങേറും.
ഭാരത നാട്ട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്, ഫോള്‍ക് ഡാന്‍സ്, കൂടാതെ പിയാനോ, കര്‍ണാട്ടിക് മ്യൂസിക്, ഗിറ്റാര്‍ തുടങ്ങിയ തുടങ്ങിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മികച്ച കലാ പ്രകനങ്ങള്‍ നടത്തപ്പെടും.
ജിമ്മി & ഷൈനി ഫിലിപ്പ് എന്നിവര്‍ നടത്തിവരുന്ന റിഡം ഓഫ് ഡാലസിന്റ 11 മത് വാര്‍ഷിക സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാ പ്രേമികളെയും ക്ഷണിക്കുന്നതായി അറിയിച്ചു. പ്രവേശനം സൗജന്യമാണ്.