ജിദ്ദ: ജീവകാരുണ്യ റീലിഫ് പ്രവര്‍ത്തനവും സംഗീതവും ഒരുമിച്ചു മുന്നോട്ടു പോകുന്ന അരീക്കോട് ജിദ്ദ ഒച്ച ഓര്‍ക്കസ്ട്ര റംസാന്, ഈദ് റീലിഫ് കിറ്റുകള്‍ വിതരണം ചെയ്തു.
കന്പനികളുടെ പ്രശ്നങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും പ്രവാസം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന് നാട്ടിലേക്ക് മടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ ആരും അറിയാതെയും കഷ്ടപ്പെടുന്ന മുന്‍ പ്രവാസി സുഹൃത്തുകള്‍ക്ക് അരീക്കോട് ജിദ്ദ ഒച്ച ഓര്കസ്ട്രയുടെ റീലിഫ് കിറ്റുകള്‍ നാട്ടിലെ ജീവകാരുണ്യ പ്രവത്തനങ്ങളുടെ കോഡിനേറ്ററും സുഹൃത്തുമായ പി.കെ.നസീര്‍ ആലുകലും ഓര്കസ്ട്രയുടെ ഭാരവാഹി ഹാഫീസുല്ഹഖും വിതരണം ചെയ്തു.
പ്രവാസ ലോകത്ത് നിന്നും അരീക്കോട് ജിദ്ദ ഒച്ച ഓര്കസ്ട്രയുടെ ഭാരവാഹികളായ ബാബു കടുരന്, മുസ്തഫ ചീമാടന്‍ , ജാഫര്‍ കെവി, അന്വര്സദത്ത്, അഹമ്മദലി, ജാഫര്‍ യു, സത്താര്‍ എംപി, ജാബീര്‍, ഹാഫീസ്, സിദ്ധീഖ്, റഹ്മത്തുള്ള കുട്ടന് എന്നിവര്‍ സഹായഹസ്തത്തിന് നേതൃതം നല്കി.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍