Image

മൂന്ന് മാസത്തിനുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടത് 133 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

Published on 25 April, 2012
മൂന്ന് മാസത്തിനുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടത് 133 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രാജ്യത്ത് ഹാക്ക് ചെയ്യപ്പെട്ടത് 133 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍. കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രി സച്ചിന്‍ പൈലറ്റാണ് ഇക്കാര്യം അറിയിച്ചത്. 

ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നല്‍കിയ രേഖകള്‍ അനുസരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്‌ടെന്ന് മറുപടിയില്‍ മന്ത്രി പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതിന്റെ പ്രാഥമിക കൂടിയാലോചനകള്‍ പൂര്‍ത്തിയായി. 

ഹാക്കിംഗ് പോലുള്ള സംഭവങ്ങള്‍ നേരത്തെ മനസിലാക്കി മുന്നറിയിപ്പ് നല്‍കുന്ന പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെയാണ് സെന്റര്‍ രൂപീകരിക്കുന്നത്. 2009 മുതല്‍ 2011 വരെ 92204248 സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഹാക്കിംഗ് നടത്തിയതായും രേഖകളില്‍ മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക