കൊല്‍ക്കത്ത: മുന്‍
കേന്ദ്രമന്ത്രി മുകള്‍ റോയിയുടെ മകനും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ശുഭ്രാംശു
റോയി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ശുഭ്രാംശു
റോയിയെ കഴിഞ്ഞ ദിവസം തൃണമൂല്‍ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക്
സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ബിജെപിയിലേക്ക്
ചേക്കേറാന്‍ ഒരുങ്ങുന്നത്.
മമതയുടെ ആധിപത്യത്തിന് കീഴിയില്‍ തൃണമൂലില്‍
പലരും ശ്വാസം മുട്ടി കഴിയുകയാണെന്നും ഇപ്പോഴാണ് താന്‍
സ്വതന്ത്രമായതെന്നുമായിരുന്നു സസ്പെന്ഷന് പിന്നാലെ ശുഭ്രാംശു പ്രതികരിച്ചത്.
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം
വ്യക്തമാക്കി.
ശുഭ്രാംശുവിന്റെ പിതാവും തൃണമൂലിന്റെ പ്രമുഖ നേതാവുമായ
മുകുള്‍ റോയി രണ്ട് വര്‍ഷം മുമ്പായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ
തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്
പിന്നാലെ ബിജെപിയേയും തന്റെ പിതാവിനേയും അഭിനന്ദിച്ച് ശുഭ്രാംശു റായി രംഗത്ത്
എത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല