മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസും സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് മെല്‍ബണും സംയുക്തമായി നടത്തുന്ന നാലാമത് ഓള് ഓസ്ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 8ന് (ശനി) കീസ്ബോറോ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം നാലു വരെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഐഡിയല്‍ ലോണ്‍സ് മെഗാ സ്പോണ്‍സറായ ഈ ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനമായ ഫോര്‍ സ്റ്റാര്‍സ് ഫ്രണ്ട്ഷിപ് ട്രോഫിയും 501 ഡോളറും സ്പോണ്സര് ചെയ്തിരിക്കുന്നത് ലിന്‍സ് & ഷെറിന്, ലാന്‍സ് & സില്‍വി,ലിറ്റോ & സ്റ്റെല്ല, ഷിനു & ബെറ്റ്സി ഫാമിലിയാണ് . രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 251 ഡോളറും സ്പോണ്സര് ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ ചേരിയില്‍ കുരുവിള മെമ്മോറിയല്‍ ട്രോഫിയും 101 ഡോളറും സ്പോണ്സര് ചെയ്തിരിക്കുന്നത് ഷിജൂ & സിനി ഫാമിലിയുമാണ്.
സ്ത്രീകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള 'വിമണ്‍ എംപവര്‍മെന്റ് ട്രോഫിയും, ഇല്ലിക്കല്‍ ട്രോഫിയും കാഷ് െ്രെപസും സ്പോണ്സര് ചെയ്തിരിക്കുന്നത് അലന് & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കല്‍ ഫാമിലിയാണ്.
കുട്ടികള്‍ക്കായി ജമ്പിംഗ് കാസിലും ഫേസ് പെയിന്റിംഗ് മറ്റു വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഇവന്റ് കോര്‍ഡിനേറ്റ് ചെയ്യുന്ന ജോ മുരിയാന്മ്യാലില്‍ (0451531415), ഷിനു ജോണ്‍ (0490030517), ലാന്‍സ് സൈമണ്‍ (0432570400) , സിജു അലക്സ് (0432680612) എന്നിവരാണ്.
റിപ്പോര്‍ട്ട്: സോളമന് ജോര്‍ജ്