Image

അതിഥികളായി ലോകനേതാക്കള്‍; സാക്ഷ്യം വഹിച്ച് ആയിരങ്ങള്‍

Published on 31 May, 2019
അതിഥികളായി ലോകനേതാക്കള്‍; സാക്ഷ്യം വഹിച്ച് ആയിരങ്ങള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് അതിഥികളായി ലോകനേതാക്കള്‍. ബിംസ്റ്റെക് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ നേതാക്കളെയാണ് ഇത്തവണ പ്രത്യേകമായി ക്ഷണിച്ചിരുന്നത്. 

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗന്നാഥ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ട ഷെറിങ്, തായ്ലന്റ് രാജപ്രതിനിധി ഗ്രിസഡ ബൂന്റാച്ച്, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ റിപ്പബ്ലിക് പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി തുടങ്ങിയവര്‍ പങ്കെടുത്തു. 

യോഗി ആദിത്യനാഥ്, വിജയ് രൂപാണി, അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി. കുമാരസ്വാമി തുടങ്ങി നിരവധി മുഖ്യമന്ത്രിമാര്‍ സംബന്ധിച്ചു. മമതാ ബാനര്‍ജിയും പിണറായി വിജയനും ബഹിഷ്‌കരിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, നിതീഷ് കുമാര്‍, ഉദ്ധവ് താക്കറെ എന്നിവരും ചടങ്ങിനെത്തി. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള, വി.മുരളീധരന്‍ എംപി, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി. ജോര്‍ജ്ജ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, പി.സി. തോമസ്, സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, കെ.കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക