Image

ഭാഷാവിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

Published on 06 June, 2019
ഭാഷാവിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍


ഭാഷാവിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ ശശി തരൂര്‍. മൂന്നു ഭാഷകള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന്‌ തരൂര്‍ പറഞ്ഞു. നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. നടപ്പിലാക്കുന്ന രീതിയിലാണ്‌ മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു.

മൂന്നു ഭാഷ പഠിപ്പിക്കാനുള്ള നിര്‍ദ്ദേശം പുതിയതല്ലെന്നും 1960- ലാണ്‌ ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഹിന്ദി രണ്ടാംഭാഷയായി പഠിക്കുന്നവരുണ്ട്‌. അതേസമയം ഉത്തരേന്ത്യയില്‍ ആരും തമിഴോ മലയാളമോ പഠിക്കുന്നില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

കെ കസ്‌തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പഠിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്‌. ഇതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ തമിഴ്‌നാട്ടിലും, ബംഗാളിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക