2047 വരെ മോദി ഭരണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി
Published on 08 June, 2019
ഏറ്റവും കൂടുതല്‍ കാലം
രാജ്യത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കുമെന്ന്
പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 2047 വരെ ബിജെപി
അധികാരത്തിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ്
തുടര്‍ച്ചയായി ഭരിച്ചത്. മോദി ആ റെക്കോഡ് തകര്‍ക്കും എന്നാണ് പാര്‍ട്ടി ജനറല്‍
സെക്രട്ടറിയുടെ അവകാശവാദം.
ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ. സൈനിക
നേട്ടങ്ങള്‍ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും റാം മാധവ് പറഞ്ഞു.
ത്രിപുരയില്‍ ബിജെപിയുടെ വിജയ റാലിയില്‍ സംസാരിക്കുകയായിരുന്നു റാം
മാധവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല