ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനെ അവഹേളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് ജയില്‍ മോചിതനായി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യു.പി സര്‍ക്കാരിനെതിരേ സുപ്രീംകോടതി രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു..
യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലാണ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. സമാനമായ നാല് കേസുകള്‍കൂടി ഫയല്‍ ചെയ്താണ് അദ്ദേഹത്തെ ജയിലിലടച്ചിരുന്നത്