ഹ്യൂസ്റ്റണിലെ സ്വപ്നഭൂമിയായ ലേക്ക് ഷോര്‍ ഹാര്‍ബര്‍ , കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുന്‍ രാജ്യസഭാംഗവുമായ വക്കച്ചന് മറ്റത്തിലിന് (എം.ജെ. വര്‍ക്കി മറ്റത്തില്‍) സ്വീകരണമൊരുക്കി ,തുടര്‍ന്നു ലേക്ക് ഷോര്‍ ഹാര്‍ബര്‍ അസോസിയേഷന്റെ അമരക്കാരന് സെബാസ്റ്റ്യന്‍ പാലായുടെ ഭവനത്തില്‍ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി പാലാ മര്‍ച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി തുടരുകയാണ് വക്കച്ചന് മറ്റത്തില്‍. കേരളാ കോണ്‍ഗ്രസ് നേതാവായ അദ്ദേഹം രാജ്യസഭാ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് രാഷ്ട്രീയത്തിലും ബിസിനസിലും ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമാണ് വക്കച്ചന് മറ്റത്തില്‍.
മോണ്ട് ഫോര്‍ട് യേര്‍ക്കാട് സ്കൂള്‍ വിദ്യാഭ്യാസവും ട്രിച്ചി സെന്റ് ജോസഫ്സ് കോളേജില്‍ നിന്നും ബിരുദവും നേടിയ അദ്ദേഹം തുടര്‍ന്ന് ഉപരി പഠനത്തിനായ് അമേരിക്കയിലെത്തുകയും എംബിഎ നേടുകയും ചെയ്തു. തിരികെ പാലായിലെത്തി കുരുമുളക് വ്യാപാരിയായ എം.ഒ. ദേവസ്യയുടെ കൂടെ ചേര്‍ന്ന് കുടുംബ ബിസിനസ് തുടരുകയും ചെയ്തു.
2003 മുതല്‍ 2009 വരെയായിരുന്നു രാജ്യസഭാഗമായിരുന്നത്. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റായും ലയണ്‍സ് ക്ളബ് പ്രസിഡന്റ് ഗവര്‍ണര്‍ എന്നീ നിലകളിലും മഹനീയ സേവനമാണ് അദ്ദേഹം നടത്തി വരുന്നത്, സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാക്കളുടെ സാന്നിധ്യം ചടങ്ങു വര്‍ണാഭമാക്കി.
കേരള രാഷ്ട്രീയത്തിലും ബിസിനസിലും മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വത്തിനുടമയുമായ വക്കച്ചന് മറ്റത്തില്‍ ലേക്ക് ഷോര്‍ ഹാര്‍ബര്‍ ഭൂമികയുടെ മനോഹരമായ തടാകങ്ങളെപ്പറ്റി അന്വേഷിക്കുകയും സ്വിറ്റസര്‍ലണ്ടിനെ ഓര്‍മപ്പെടുത്തുന്നു എന്നു അഭിപ്രായപ്പെടുകയും ചെയ്തു.