ബംഗളൂരു: പരിശോധന നടത്താതെ 7
യാത്രക്കാര്‍ കെംപഗൗഡ വിമാനത്താവളത്തിലെ സുരക്ഷാ മേഖല മറികടന്നതായി റിപ്പോര്‍ട്ട്.
ജൂണ്‍ 17നാണ് സംഭവം. വിവിധ എയര്ലൈന്സുകളില് പോകേണ്ട 7 യാത്രക്കാര്‍
സെക്യൂരിറ്റി ബൂത്തില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയരാകാതെ
ബോര്‍ഡിംഗ് ഏരിയയിലേക്ക് കടന്നത്
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെയും
മറ്റ് ട്രാന്‍സിറ്റ് പോയിന്റുകളിലെയും സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവാദിത്വമുള്ള
കേന്ദ്ര വ്യാവസായിക സുരക്ഷാ സേന സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഒരു റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ട്, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ്.
ഫ്രിസ്കിംഗ് ബൂത്തില്‍ ഹാജരാകേണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍
സി.ഐ.എസ്.എഫ് അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ്
വിമാനത്താവളങ്ങളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.