ഡാളസ്സ് :-കോലഞ്ചേരി സെന്റ് പീറ്റേഴ്സ്
കോളേജ് മുന്‍ പ്രിന്‍സിപ്പലും, ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ
സ്ഥാപക പ്രസിഡന്റും, പ്രമുഖ സുവിശേഷക പ്രസംഗകനും, ടെലിവിഷന്‍ ചാനലുകളിലൂടെ
പ്രശസ്തനുമായ പ്രൊഫ: എം.വൈ.യോഹന്നാന് ജൂലൈ 16 ശനിയാഴ്ച വൈകീട്ട് 6 മുതല്‍
9 വരെ കരോള്ടണ് സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (2707,Dove creek Ln, Carroollton, Tx-75006)വെച്ച്
വചന പ്രഘോഷണം നടത്തുന്നു.
സഭാഭേദം കൂടാതെ കക്ഷിപക്ഷ പരിഗണനകളില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ
തത്പരരായ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, പ്രാര്‍ത്ഥിക്കുകയും
ചെയ്യുന്ന ഒരു കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്.
അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സഭകളെ അനുസരിക്കുക, ഇതരസഭകളെ ആദരിക്കുക.
മതപരിവര്‍ത്തനമല്ല, മനഃപരിവര്‍ത്തനമാണ് വേണ്ടത്. സമുദായ മാറ്റമല്ല, ഹൃദയ
രൂപാന്തരമാണ് ആവശ്യം എന്ന് ഊന്നിപറയുന്നതാണ് ഈ കൂട്ടായ്മയുടെ അടിസ്ഥാനപരമായ
ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ് എബ്രഹാം -469-648-0676
കോര കുര്യാക്കോസ്-972-394-9373