കൊച്ചി: ശബരിമലയില്‍ മാസപൂജ നടക്കുന്ന സമയത്ത് നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ്. െ്രെപവറ്റ് സ്റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവായിട്ടുള്ളത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാരിന് അനുമതിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ബേസ് ക്യാംപായ നിലയ്ക്കലിലായിരിക്കും പാര്‍ക്കിങ്
പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.