ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലിലെ ഒരാഴ്ച
നീണ്ടുനിന്ന വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാളിന്റെ ഭാഗമായി ജൂലൈ രണ്ടിന്
ശനിയാഴ്ച പ്രൗഢഗംഭിരമായ തിരുനാള്‍ നൈറ്റ് നടത്തപ്പെട്ടു.
വൈകുന്നേരം
നടന്ന ആഘോഷമായ ദിവ്യബലിയില്‍ റവ.ഫാ. മാത്യു ശാശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ. ജോര്‍ജ് നങ്ങച്ചിവീട്ടില്‍, ഫാ. ജോര്‍ജ് മംഗലപ്പള്ളില്‍, ഫാ. സ്റ്റീവന്‍
കച്ചിറമറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റവ.ഡോ. ബ്രിട്ടോ
ബര്‍ക്കുമാന്‍സ് തിരുനാള്‍ സന്ദേശം നല്കി.
തുടര്‍ന്ന് കത്തീഡ്രല്‍
ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനവും തിരുനാള്‍ നൈറ്റ് ആഘോഷപരിപാടികളും
അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍
അക്കാഡമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ബിജി മാണി ചാലിക്കോട്ടയില് സ്വാഗതം ആശംസിച്ചു.
റവ.ഡോ. മാത്യു ചാലില്‍ സി.എം.ഐ (മുന്‍ ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍)
സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റണി തുണ്ടത്തില്‍,
ആന്‍ഡ്രൂ പി. തോമസ്, അലക്സ് മരുവിത്തുറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തിരുനാള്‍ പ്രസുദേന്തി ജോസ് ചാമക്കാല ഏവര്‍ക്കും നന്ദി പറഞ്ഞു.
തുടര്‍ന്ന് വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലും, ഗായത്രിയും അവതരിപ്പിച്ച
ഗാനമേള പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു. പോള്‍സണ്‍ കൈപ്പറമ്പാട്ടിന്റെ
സംവിധാനത്തില്‍, സീറോ മലബാറിലെ പ്രശസ്തരായ കലാകാരന്മാര് അഭിനയിച്ച
`ചക്കിക്കൊത്തൊരു ചങ്കരന്' എന്ന കോമഡി ഷോ, ജിനു വര്‍ഗീസ്, തോമസ്
ഒറ്റക്കുന്നേല്‍, റീത്ത മാളിയേക്കല്‍, ആഷ്ലി തെങ്ങുംമൂട്ടില്‍ എന്നിവര്‍ സംവിധാനം
നിര്‍വ്വഹിച്ച തട്ടുതകര്‍പ്പന്‍ നൃത്തങ്ങളുംകൊണ്ട് വിശ്വതയാര്ന്ന
ഉത്സവമേളമായിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ നൈറ്റ്.
ബീനാ വള്ളിക്കളം, ബിജി
മാണി ചാലിക്കോട്ടയില്, സിനു ജോര്‍ജ് എന്നിവര്‍ അവതാരകരായി സ്തുത്യര്‍ഹമായ സേവനം
അനുഷ്ഠിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്
വികാരി ഫാ. മാത്യു ശാശ്ശേരില്‍, ട്രസ്റ്റിമാരായ റോയി തച്ചില്‍, ജോമോന് ചിറയില്‍,
സിറിയക് തട്ടാരേട്ട്, ജിബു ജോസഫ്, കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികളായ ഡോ. ജോളി
കുഞ്ചെറിയ, മോഹന്‍ സെബാസ്റ്റ്യന്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ
ഭാരവാഹികള്‍, ലിറ്റര്‍ജി കമ്മിറ്റി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്കി.