ധട്ക്കിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ജാന്‍വി കപൂര്തമിഴിലും എത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അച്ഛന് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന `തല 60' യിലൂടെ ആണ് ജാന്‍വി തമിഴില്‍ എത്തുന്നത്.
അജിത് നായകനായ തല 60 എച്ച് . വിനോദാണ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകണം ഇതുവരെ ഉണ്ടായിട്ടില്ല.
സ്പോര്‍ട്സിനും റേസിങ്ങിനും ഏറെ പ്രാധാന്യം നല്കി കൊണ്ടാണ് തല 60 ഒരുങ്ങുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്.
ഓഗസ്റ്റ് ആദ്യ വാരത്തോടെ തല 60 യുടെ ഷൂട്ടിങ് പൂജ നടക്കും. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ചിത്രീകരണം തുടങ്ങും. സിനിമയിലെ മറ്റു താര നിര സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും.
നേരത്തെ ശ്രീദേവിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് വിംഗീഷില് അജിത് അതിഥി താരമായി എത്തിയിരുന്നു.
ബോണി കപൂറിന്റെ തന്നെ നിര്‍മാണ സംരംഭമായ `നേര് കൊണ്ട പറവൈ' ആണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമ പിങ്കിന്റെ റീമേക്ക് ആയ `നേര്‍കൊണ്ട പറവൈ' ഓഗസ്റ്റ് 8 നു തീയറ്ററുകളില്‍ എത്തും.